മുംബൈ: മുംബൈയില്‍ പാര്‍പ്പിടസമുച്ചയത്തില്‍ വന്‍ അഗ്നിബാധ. വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെ വടക്കന്‍ മുംബൈയില്‍ എസ്‌വി റോഡിലെ ഹിറാനന്ദിനി ടവറിലാണ് അഗ്നിബാധയുണ്ടായത്.
അഗ്നിശമന സേനയുടെ എട്ട് യൂണിറ്റുകള്‍ ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. ആളുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
32 നിലകളുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലായിരുന്നു തീപിടിത്തം ഉണ്ടായത്. കെട്ടിടത്തില്‍നിന്ന് ആളുകളെയെല്ലാം ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
















