മുംബൈ: ഭാരത നാവിക സേനയുടെ മിസൈല്‍ വേധ കപ്പല്‍ മോര്‍മുഖാവോ ശനിയാഴ്ച മുംബൈയില്‍ പുറത്തിറങ്ങും. 68ശതമാനവും തദ്ദേശീയമായി തന്നെ ഈ പ്രോജക്ട് നടപ്പിലാക്കുക എന്നതായിരുന്നു സേനയുടെ ലക്ഷ്യം. ഈ പ്രോജക്ടില്‍ തന്നെ ഉള്‍പ്പെട്ട ആദ്യത്തെ കപ്പല്‍ വിശാഖപട്ടണം’ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തിറക്കിയിരുന്നു.
യുദ്ധവാഹക ശേഷിയുള്ള തദ്ദേശിയമായി നിര്‍മ്മിക്കുന്ന ആദ്യത്തെ കപ്പല്‍ (ഇന്റിജീനസ് എയര്‍ക്രാഫ്റ്റ് കാരിയര്‍ (ഐ.എ.സി)) 2018ഓടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം തന്നെ ഐ.എ.സി 2വും ശക്തമായ പരിഗണിക്കുന്നുണ്ട്.
2027ഓടെ 212 കപ്പലുകള്‍ സേനയുടെ ഭാഗമാക്കണമെന്നാണ് ലക്ഷ്യം. അതൊരു വലിയ വെല്ലുവിളിയാണ്. അതിനായി കഠിനമായി പരിശ്രമിക്കേണ്ടതുമുണ്ടെന്ന് കപ്പല്‍ നിര്‍മ്മാണ – മേല്‍നോട്ട ചുമതലയുള്ള വൈസ് അഡ്മിറല്‍ ജി.എസ് പബി പറഞ്ഞു.
കഴിഞ്ഞ ഒരുവര്‍ഷം മൂന്നു യുദ്ധകപ്പലുകള്‍ ഉള്‍പ്പെടെ അഞ്ച് കപ്പലുകള്‍ സേനയുടെ ഭാഗമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
















