ന്യൂദല്‍ഹി: കാവേരി തര്‍ക്കത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കാതെ, സംയമനം പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ഥന. കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങള്‍ ശാന്തത പാലിക്കണം, തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണം, ഇതിന്റെ പേരിലുണ്ടായ സംഭവവികാസങ്ങളില്‍ വ്യക്തിപരമായി തനിക്ക് വളരെയേറെ വേദനയുണ്ട്. ചര്‍ച്ചയിലൂടെ വേണം പരിഹാരം കാണേണ്ടത്.
രാജ്യം ബുദ്ധിമുട്ട് അനുഭവിച്ചപ്പോഴൊക്കെ മറ്റുള്ളവരെപ്പോലെ തമിഴ്‌നാട്ടുകാരും കന്നടക്കാരും പ്രശ്‌നം വളരെ ശ്രദ്ധയോടെ കൈാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലുണ്ടായഅക്രമങ്ങള്‍ പാവപ്പെട്ടവര്‍ക്കും രാജ്യത്തിനും വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. നിയമത്തിന്റെ ഉള്ളില്‍ നിന്നേ നമുക്ക് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാന്‍ സാധിക്കൂ. നിയമലംഘനം പരിഹാരമല്ല. നിങ്ങള്‍ രാജ്യതാല്‍പര്യം പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു. മോദി ട്വിറ്ററില്‍ കുറിച്ചു.
















