മുംബൈ: പ്രമുഖ ഹാസ്യനടന്‍ കപില്‍ ശര്‍മ്മയുടെ അനധികൃത ഫ്‌ളാറ്റ് നിര്‍മ്മാണത്തിനെതിരെ ബ്രഹത ്മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍(ബിഎംസി) നിയമ നടപടിക്ക് ഒരുങ്ങുന്നു. വടക്കന്‍ മുംബൈയില്‍ നടന്റെ അനധികൃത ഫ്‌ളാറ്റ് നിര്‍മ്മാണത്തിനെതിരെ ബിഎംസി സബ് എഞ്ചിനീയര്‍ പോലീസില്‍ പരാതി നല്‍കി.
നടന്‍ ഇര്‍ഫാന്‍ ഖാനെതിരെയും ഇത്തരത്തിലൊരു പരാതി ബിഎംസി പോലീസിന് നല്‍കിയിട്ടുണ്ട്. കപില്‍ ശര്‍മ്മ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതെന്ന് ബിഎംസി ഉദ്യോഗസ്ഥര്‍ ആരോപിച്ചു. കപില്‍ ശര്‍മ്മക്കും ഇര്‍ഫാന്‍ ഖാനും പുറമെ 15 ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെയും നഗരസഭ നോട്ടീസ് അയച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ബിഎംസി അധികൃതര്‍ അഞ്ച് ലക്ഷം രൂപ കെട്ടിട നിര്‍മ്മാണം അനുവദിക്കുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്വീറ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു.
കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം നല്‍കണമെന്നും അഴിമതിയുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രിയും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവീസും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ അനധികൃത നിര്‍മ്മാണത്തിനായിട്ടുള്ള കപില്‍ ശര്‍മ്മയുടെ അടവ് മാത്രമായിരുന്നു ഇതെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ജോര്‍ജിയനിലെ ഓഫീസും അപ്പാര്‍ട്ടുമെന്റും അനധികൃതമായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് മുനിസിപ്പല്‍ അധികൃതര്‍ വ്യക്തമാക്കി.
















