ബെംഗളൂരു: വിവാദ മദ്യരാജാവ് വിജയ് മല്ല്യയുടെ കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ വില്ല ലേലത്തിന് വയ്ക്കും. ഗോവയിലെ ഈ മന്ദിരം 85 കോടി അടിസ്ഥാന വിലയ്ക്കാണ് എസ്ബിഐ ലേലത്തില്‍ വച്ചിരിക്കുന്നത്.
ഒക്ടോബര്‍ 19നാണ് ലേലം. 12,350 ചതുരശ്ര മീറ്ററുള്ള കെട്ടിടം കഡോളിം ബീച്ചിലാണ് സ്ഥിതി ചെയ്യുന്നത്. മൂന്നു വലിയ കിടപ്പുമുറികളും ഒരു സ്വീകരണമുറിയും അടങ്ങുന്ന മന്ദിരമാണ്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ കുടിശികയെത്തുടര്‍ന്ന് എസ്ബിഐയുടെ നേതൃത്വത്തിലുള്ള പതിനേഴ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് മന്ദിരം കണ്ടുകെട്ടിയത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഓഫീസ് ലേലം ചെയ്യാനുള്ള ശ്രമം നേരത്തെ പൊളിഞ്ഞിരുന്നു. ആരും വാങ്ങാന്‍ എത്താത്തതാണ് കാരണം.
















