വണ്ണപ്പുറം: പഞ്ചായത്ത് മെമ്പറും മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനുമായി വനാന്തരങ്ങളില്‍ സഞ്ചരിച്ച് സെല്‍ഫി എടുത്തതിന്റെ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് വഴി ജനമറിഞ്ഞു. സ്വന്തം മൊബൈലില്‍ നിന്നും മെമ്പര്‍ക്ക് ഫോട്ടോകള്‍ അയച്ച് കൊടുത്തപ്പോള്‍ അബദ്ധത്തില്‍ മറ്റൊരു ഗ്രൂപ്പിലേക്ക് ഫോട്ടോ സെന്റായതാണ് കഥ നാട്ടുകാരറിയാന്‍ കാരണം. രണ്ടു കൂട്ടരും വിവാഹം കഴിഞ്ഞ് കുടുംബമായി താമസിക്കുന്നവരാണ്.
ലീഗ് പ്രവര്‍ത്തകനെതിരെ ഇതുപോലെ മറ്റ് പല ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്. ഇത് മൂലം മെമ്പറെ ഭര്‍ത്താവ് ഉപേക്ഷിച്ച നിലയിലാണ്. ഇരുക്കൂട്ടരും ഇപ്പോള്‍ നാട്ടില്‍ ഇല്ല. ഇരുകൂട്ടരും ബന്ധം ഉപേക്ഷിച്ച് ഗള്‍ഫില്‍ പോയി എന്നാണ് സൂചന. ഉത്തരവാദിത്തപ്പെട്ട പഞ്ചായത്ത് മെമ്പര്‍ സദാചാരം മറന്ന് നടന്നതിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും മൗനം പാലിക്കുകയാണ്. ഇതിനെതിരെ ജനങ്ങള്‍ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് .
ഈ വിഷയത്തില്‍ മതരാഷ്‌ട്രീയ ഒത്തുകളി നടത്തി സംഭവം മൂടിവയ്‌ക്കാനാണ് ഭരണപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്ന ആരോപണവും ഉണ്ട്.
















