അടൂര്‍: പള്ളിക്കല്‍ പഞ്ചായത്തിലെ തെങ്ങമത്ത് രണ്ട് നിര്‍ധന കുടുംബങ്ങളുടെ ഓണാഘോഷത്തിന് കൈത്താങ്ങായി ബിജെപി പ്രവര്‍ത്തകരെത്തി. ഇവര്‍ക്ക് ഓണത്തിനാവശ്യമായ ഭക്ഷ്യസാധനങ്ങള്‍ വീട്ടില്‍ എത്തിച്ചുകൊടുത്താണ് ബിജെപി പ്രവര്‍ത്തകര്‍ മാതൃകയായത്. തോട്ടുവാ ചെറുകുന്നത്ത് ലക്ഷ്മിഭവനില്‍ രാമന്റെ കുടുംബം രോഗപീഡകളാല്‍ ഏറെ ബുദ്ധിമുട്ടിലായിരുന്നു. ആറുപേര്‍ അടങ്ങുന്ന ഈ കുടുംബത്തിന് ബിജെപിയുടെ സഹായം ഏറെ ആശ്വാസമായി. തെങ്ങമം സുനില്‍ ഭവനില്‍ സുനില്‍ ശാമുവേലിന്റെ കുടുംബത്തിനും സഹായമെത്തിച്ചു. നാല് അംഗങ്ങളുള്ള കുടുംബം ജീവിതം തന്നെ വഴിമുട്ടിയ സാഹചര്യത്തിലാണ് ഭക്ഷ്യസാധനങ്ങള്‍ക്ക് പുറമേ കുടുംബങ്ങള്‍ക്ക് ഓണക്കോടിയും സമ്മാനിച്ചാണ് ഉത്രാടദിനമായ ഇന്നലെ ബിജെപി പ്രവര്‍ത്തകര്‍ മടങ്ങിയത്. നിയോജകമണ്ഡലം സെക്രട്ടറി രാജേഷ് തെങ്ങമത്തിന്റെ നേതൃത്വത്തില്‍ ശ്രീകുമാര്‍, അനില്‍കുമാര്‍, രാധാകൃഷ്ണകുറുപ്പ്, ഷാജി, പ്രസന്നന്, രാജന്‍പിള്ള, ബാബു തുടങ്ങിയവരാണ് വീടുകളിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: