Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

തൃക്കാക്കരയിലെ വാമനമൂര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2016, 02:32 pm IST
in Travel

വൈഷ്ണവാചാരപ്രകാരം ദേവാലയങ്ങള്‍ സൈദ്ധം, ആര്‍ഷം, ദൈവം, മാനുഷം എന്നിങ്ങനെ പ്രധാനമായും നാലു പ്രകാരമാണ്. ഇതില്‍ സൈദ്ധം സിദ്ധന്മാര്‍ക്കു മുന്നിലും ആര്‍ഷം ഋഷിമാര്‍ക്കു മുന്നിലും പ്രകടമായ അവതാര സ്വരൂപത്തിലുള്ള ഭഗന്മൂര്‍ത്തിയുടെ പ്രതിഷ്ഠയത്രെ! ഇത്തരത്തില്‍ ദിവാകരമഹര്‍ഷിക്കു മുന്നില്‍ പ്രകടമായ ക്ഷീരാബ്ധിശായിയായ ഭഗവദ്‌സ്വരൂപമാണ് തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി എന്ന് ഐതിഹ്യം.

പാഞ്ചരാത്രാഗമങ്ങള്‍ പ്രകാരം അര്‍ച്ചാവതാരം, വിഭവാവതാരം, വ്യൂഹാവതാരം ഇങ്ങനെ ഭവദ് അവതാരങ്ങളും വിവേചിച്ച് പഠിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ വിഭവാവതാരം എന്നത് അവതാരത്തിന്റെ  ശരിയായ സ്വരൂപമത്രെ. മത്സ്യകൂര്‍മ്മവരാഹാദികളായി ഓരോ യുഗത്തിലും അവതരിക്കുന്ന മൂര്‍ത്തികള്‍ ഏതോ അതാണ് വിഭവാവതാരം. എന്നാല്‍ അര്‍ച്ചാവതാരം എന്നത് ഇത്തരത്തിലുള്ള വിഭവാതാരങ്ങളുടേയോ ഭഗവാന്‍േറയോ  പുനഃപ്രകടീകരണമത്രെ! സിദ്ധന്മാരുടെയോ ഋഷിമാരുടേയോ തനിക്ക് ഇന്ന രൂപത്തില്‍ ഭഗവദ്‌സ്വരൂപത്തെയും ലീലകളെയും ദര്‍ശിക്കുമാറാകണമെന്നുള്ള പ്രാര്‍ത്ഥന സ്വീകരിച്ച് ഇത്തരം പുനഃപ്രകടീകരണങ്ങള്‍ ഉണ്ടാകുമ്പോള്‍ അവിടെ അര്‍ച്ചാവതാരം എന്ന വ്യവഹാരം ശരിയാകുന്നു.

ഇത്തരം ഇടങ്ങളില്‍ ദേവാലയങ്ങള്‍ ഉണ്ടായിട്ടുണ്ട്. സൈദ്ധവും ആര്‍ഷവുമായിട്ടുള്ള ദേവാലയങ്ങള്‍ ഇങ്ങനെയത്രെ! ഇങ്ങനെ ഒരു മഹര്‍ഷിക്കുമുന്നില്‍ തൃക്കാക്കരയില്‍ അര്‍ച്ചാവതാരമായി ഉണ്ടായ വാമനാവതാര ലീലാദര്‍ശനമത്രെ തൃക്കാക്കരവാമനമൂര്‍ത്തിക്ഷേത്രത്തിന്റെ ഉത്പത്തിക്ക് അടിസ്ഥാനം. കേരളത്തിന്റെ  മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന തൃക്കാക്കര ക്ഷേത്രം സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളതാണ്. കേരളത്തിന്റെ ജനകീയമായ വാമനജയന്തി ആഘോഷങ്ങളുടെ സ്ഥായിതയ്‌ക്ക് പ്രധാനപ്പെട്ട ഊര്‍ജ്ജസ്രോതസ്സ് ഈ ക്ഷേത്രമത്രെ!

പൗരാണികപ്രമാണങ്ങള്‍ ലഭ്യമല്ല എങ്കിലും കേരളത്തില്‍ അങ്ങോളമിങ്ങോളം നൂറ്റാണ്ടുകളായി അത്തം പത്ത് ഓണവും വിശേഷമായ പൂക്കളവും ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ മഹാബലിയുടെ ശിരസ്സായി കല്പിക്കപ്പെടുന്ന പൂക്കളത്തിന്റെ ഒത്ത മധ്യഭാഗത്തായി വാമനമൂര്‍ത്തിയുടെ പ്രതിരൂപമായ ഓണത്തപ്പനേയും പ്രതിഷ്ഠിക്കും. ഈ പൂക്കളത്തില്‍ മാവേലിയും ഓണത്തപ്പനും എഴുന്നള്ളി നിലകൊള്ളും എന്നതാണ് ഐതിഹ്യം. ഈ പൂക്കളത്തെ മഹാബലിയുടെ സഹസ്രാരപദ്മമായി  വ്യാഖ്യാനിക്കുന്ന യോഗശാസ്ത്രകാരന്മാരുമുണ്ട്. സാമാന്യേന വൃത്താകാരമായാണ് ഇങ്ങനെ പൂക്കളം ഒരുക്കുന്നത്. ശുദ്ധമായ പുഷ്പങ്ങളൊഴികെ മറ്റൊരു പദാര്‍ത്ഥങ്ങളും പൂക്കളനിര്‍മ്മാണത്തിന് ഉപയോഗിക്കാറില്ല.

മഹാബലിയുടെ വാഗ്ദാനപാലനാന്തരം ഭഗവാന്‍ നല്‍കുന്ന ഒരനുഗ്രഹം, നീ സുതലത്തില്‍ സസുഖം വാണാലും, അവിടെ ഞാന്‍ നിന്റെ  ദ്വാരപാലകനായി ഗദാപാണിയായി ഉണ്ടാകും എന്നീപ്രകാരമാണ്. ഇതേക്കുറിച്ച്, അവിടെയെത്തിച്ചേര്‍ന്ന ബലിയുടെ പിതാമഹാനായ പ്രഹ്ലാദന്‍ പറയുന്നത് ഇപ്രകാരമാണ്. ” നേമം വിരിഞ്ചോ ലഭതേ പ്രസാദം, ന ശ്രീര്‍ന ശര്‍വഃ കിമുതാപരേ തേ, യന്നോ അസുരാണാമസി ദുര്‍ഗ്ഗപാലോ വിശ്വാഭിവന്ദൈ്യരപി വന്ദിതാങ്ഘ്രിഃ”. (ഇത്തരം ഒരു ഭാഗ്യം ബ്രഹ്മാവിനോ, ലക്ഷ്മിക്കോ, ശിവനോ മറ്റാര്‍ക്കുമോ ഇന്നുവരെ ലഭിക്കാത്തതാണ്)

ശ്രീ മഹാബലി ജനിക്കുന്നത്, പരമഭാഗവതനായ പ്രഹ്ലാദന്റെ പൗത്രനായിട്ടാണ്. ബലി സ്വതേയും പരമഭക്തനാണ്. സത്യസന്ധനും ധാര്‍മ്മികനും പ്രജാക്ഷേമതല്പരനുമാണ്.

അദ്ദേഹത്തിനു ആകെ വന്നുപെട്ട ദുര്‍ഗ്ഗുണം ഐശ്വര്യത്തിലുള്ള അഹന്തയും പിടിച്ചടക്കാനുള്ള ത്വരയുമാണ്. അനര്‍ഹമായത് പിടിച്ചടക്കുവാന്‍ മുമ്പും പല അസുരചക്രവര്‍ത്തികള്‍ക്കും മോഹം തോന്നിയിട്ടുള്ളതും, അവര്‍ അന്നത് സാധിച്ചിട്ടുള്ളതും, വിഷ്ണു അതിനു പരിഹാരം ഉണ്ടാക്കിയിട്ടുള്ളതുമാണ്. അതൊക്കെ അസുരചക്രവര്‍ത്തിമാരുടെ നാശത്തിനും കാരണമായി. എന്നാല്‍ ബലിയുടെ മുന്നില്‍ ഭിക്ഷയാചിക്കുന്ന വിഷ്ണുവിനെയാണ് വാമനാവതാരത്തില്‍ നാം കാണുന്നത്. അതാണ് ബലിയുടെ മാഹാത്മ്യവും. വാമനജയന്തി ഓണാഘോഷമായി നടത്തുമ്പോഴും ഭക്തപ്രിയനേക്കാളുപരി ഭക്തനെ പ്രധാനിയായി കാണുന്നതിന്റെ കാരണവും ഇതത്രെ!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.