വെല്ലൂര്‍: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് തമിഴ്‌നാട് വെല്ലൂര്‍ ജയിലില്‍ കഴിയുന്ന എ.ജി പേരറിവാളന്‍ ജയിലില്‍ ആക്രമിക്കപ്പെട്ടു. ഇരുമ്പുവടികൊണ്ട് അടിയേറ്റ ഇയാളെ ജയില്‍ ആശുപത്രിയിലേക്കു മാറ്റി. പരിക്ക് ഗുരുതരമല്ലെന്ന് ജയില്‍ ഡിഐജി അറിയിച്ചു.
കൊലക്കേസില്‍ 13 വര്‍ഷമായി ജയിലില്‍ കഴിയുന്ന രാജേഷ് ഖന്ന എന്നയാളാണ് പേരറിവാളനെ ആക്രമിച്ചത്. ഇരുവരും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് ആക്രമണമെന്നും ജയിലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
രാജീവ് ഗാന്ധി കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് 25 വര്‍ഷമായി പേരളിവാളന്‍ ജയിലില്‍ കഴിയുകയാണ്.
















