ന്യൂയോര്‍ക്ക്: ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമിക്ക് യുഎസിലെ തമിഴ് സമൂഹത്തിന്റെ ‘തമിഴ് രത്‌ന’ പുരസ്‌കാരം. അഴിമതിവിരുദ്ധ പോരാട്ടത്തിലെ നിത്യസാന്നിധ്യം, സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കാനുള്ള പ്രവര്‍ത്തനം, ഇവയാണ് പുരസ്‌കാരത്തിന് പരിഗണിച്ചതെന്ന് അമേരിക്കന്‍ തമിഴ് സംഘം പ്രസിഡന്റ് പ്രകാശ് സ്വാമി പറഞ്ഞു.
ലോകത്തിനു മുന്നില്‍ ഭാരതത്തിന്റെ സ്വാധീനം വര്‍ധിച്ചുവെന്ന് പുരസ്‌കാരം സ്വീകരിച്ച ശേഷം സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. സുതാര്യമായ ഭരണ സമ്പ്രദായത്തിന് ഭാരതത്തിനാകുമെന്ന സന്ദേശം നല്‍കിയതിന്റെ ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഗീതജ്ഞന്‍ എ. ആര്‍. റഹ്മാന്‍, ഭാരതീരാജ എന്നിവര്‍ക്ക് മുമ്പ് ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
















