ന്യൂദല്‍ഹി: സിപിഎം ദളിത് വിരുദ്ധപാര്ട്ടിയാണെന്ന് വ്യക്തമാക്കി പാര്‍ട്ടി പോഷക സംഘടനയുടെ പരിപാടിയില്‍ നിന്ന് ഗുജറാത്ത് ദളിത് സമര നേതാവ് അഡ്വ. ജിഗ്നേഷ് മേവാനി പിന്മാറി. പറഞ്ഞു പറ്റിച്ചെന്നും മേവാനി ഫേസ്ബുക്ക് പ്രസ്താവനയില്‍ വ്യക്തമാക്കി.
സിപിഎമ്മിന്റേത് ഡോ. അംബേദ്കറിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കു വിരുദ്ധമാണെന്ന് മേവാനി പറയുന്നു. സിപിഎമ്മിന്റെ പ്രവര്‍ത്തനരീതികളോടും പ്രത്യയശാസ്ത്രത്തോടും കടുത്ത എതിര്‍പ്പാണ്, ഫേസ്ബുക് കുറിപ്പു വ്യക്തമാക്കുന്നു.
സംഘപരിവാറിന്റെ ദളിത് പീഡനങ്ങള്‍ക്കും അതിക്രമത്തിനുമെതിരെ എന്ന പേരില്‍ പട്ടികജാതി ക്ഷേമ സമിതി (പികെഎസ്) സപ്തംബര്‍ 21ന് കണ്ണൂരില്‍ സ്വാഭിമാന സംഗമം നടത്താന്‍ നിശ്ചയിച്ചിരുന്നു. ഈ പരിപാടിയിലേക്കാണ് മേവാനിയെ ക്ഷണിച്ചത്. രാഷ്ട്രീയമില്ലാത്ത സംഘടനയെന്നു പറഞ്ഞിരുന്നെങ്കിലും സിപിഎമ്മിന്റെ പോഷക സംഘടനയാണ് പികെഎസ് എന്ന് വ്യക്തമായി. ഈ സാഹചര്യത്തിലാണ് റദ്ദാക്കിയതെന്ന് മേവാനി എഴുതുന്നു.
ജാതിക്കെതിരെ പോരാടുന്ന കേരളത്തിലെ ഏതൊരു സംഘടനയുടെ പരിപാടിയിലും പങ്കെടുക്കാന്‍ താന്‍ തയ്യാറാണെന്നും മേവാനി തന്റെ പ്രസ്താവനയില്‍ പറയുന്നു.
















