ലണ്ടന്‍: ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടണില്‍ സര്‍ക്കാരില്‍ ഭിന്നിപ്പു രൂക്ഷം. പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെ വിദേശ സെക്രട്ടറി ബോറിസ് ജോണ്‍സന്‍ വിമത വിഭാഗത്തിന് നേതൃത്വം നല്‍കി. പേര്, ചേയ്ഞ്ച് ബ്രിട്ടണ്‍.
ബ്രെക്‌സിറ്റ് വിലപേശല്‍ വേളയില്‍ യൂറോപ്യന്‍ യൂണിയന്‍ നേതൃത്വത്തിന്റെ സമ്മര്‍ങ്ങള്‍ക്ക് വശംവദയാകാതെ ബ്രെക്‌സിറ്റ് കര്‍ക്കശമായ രീതിയില്‍ നടപ്പിലാക്കണമെന്നാണ് ഇവരുടെ ആവശ്യം. യൂറോപ്യന്‍ യൂണിയന്റെ സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരേണ്ടെന്നും വിസ ഇല്ലാത്ത യാത്ര വേണ്ടെന്നും ഇവര്‍ തെരേസയുടെ നിലപാടിനെ എതിര്‍ക്കുന്നു.
മേ മന്ത്രിസഭയിലെ ഭിന്നതയാണിത് പ്രകടമാക്കുന്നത്. ജനാഭിലാഷമായ ബ്രെക്‌സിറ്റ് വെള്ളം ചേര്‍ക്കാതെ നടപ്പിലാക്കണമെന്നാണ് ചേയ്ഞ്ച് ബ്രിട്ടണ്‍ പക്ഷത്തിന്റെ ആവശ്യം. മൈക്കല്‍ ഗോവ്, ഗ്രഹാം ബ്രാഡി, മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ ഉപദേശകനായ സ്റ്റീവ് ഹില്‍ട്ടന്‍ തുടങ്ങിയവരും ബോറിസിന്റെ പക്ഷത്താണ്.
യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ കര്‍ക്കശമായ മര്‍ക്കടമുഷ്ടിയില്‍ നിന്നും നിന്നും എത്രയും വേഗത്തില്‍ യുകെയെ പുറത്തുകൊണ്ടു വരണമെന്നാണ് ബോറിസും കൂട്ടരും പറയുന്നത്.
















