കോട്ടയം: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കന്നി സംക്രാന്തി ദിനമായ 17ന് വിശ്വകര്‍മ്മ ദിനം ജില്ലയില്‍ വിപുലമായി ആചരിക്കും. കോട്ടയം, ചങ്ങനാശേരി, മീനച്ചില്‍, കാഞ്ഞിരപ്പള്ളി, വൈക്കം യൂണിയനുകളില്‍ ശോഭായാത്ര, വിശേഷാല്‍ പൂജ, സാംസ്‌കാരിക സമ്മേളനങ്ങള്‍ എന്നിവ നടത്തും. വിശ്വകര്‍മ്മദേവ ക്ഷേത്രങ്ങള്‍, യൂണിയന്‍, ശാഖാമന്ദിരങ്ങള്‍, ഭവനങ്ങള്‍ എന്നിവിടങ്ങളില്‍ സഫറോണ്‍ കളര്‍ പതാക ഉയര്‍ത്തി കൊടിതോരണങ്ങള്‍, വൈദ്യുത ദീപാലങ്കാരങ്ങള്‍ എന്നിവകൊണ്ട് അലംകൃതമാകും. ജില്ലയിലെ 5 താലൂക്ക് യൂണിയനുകള്‍, മഹിളാസംഘം, ഗായത്രി സ്വയംസഹായ സംഘം യൂത്ത് ഫെഡറേഷന്‍ എന്‍ടിയുസി എന്നീ ഘടകങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ജില്ലാ സംയുക്ത കമ്മിറ്റി അറിയിച്ചു. ജില്ലാ പ്രസിഡന്റ് കെ.ആര്‍.സുധീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം യൂണിയന്‍ പ്രസിഡന്റ് എ.രാജന്‍, സെക്രട്ടറി കെ.കെ.രാജപ്പന്‍, ചങ്ങനാശേരി യൂണിയന്‍ പ്രസിഡന്റ് എം.പി.രവി, സെക്രട്ടറി കെ.സി.നടരാജന്‍, മീനച്ചില്‍ യൂണിയന്‍ സെക്രട്ടറി കെ.വി.ഷാജി, കാഞ്ഞിരപ്പള്ളി യൂണിയന്‍ ചെമ്പ് ജില്ലാ സെക്രട്ടറി സി.ആര്‍.ബിജുമോന്‍, ബോര്‍ഡ് മെമ്പര്‍മാരായ പി.ഉദയഭാനു, പി.ടി.രംഗനാഥന്‍, മഹിളാ സംഘം ജില്ലാ പ്രസിഡന്റ് സരസമ്മ കൃഷ്ണന്‍, സെക്രട്ടരി സുഷമാജയന്‍, പൊന്നമ്മ ദാമോദരന്‍, ശ്രീകല ദേവരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
















