മുംബൈ: കൊങ്കണ്‍ തീരത്ത് അടിഞ്ഞ നീലതിമിംഗലത്തെ രക്ഷപ്പെടുത്തി ആഴക്കടലിലേക്ക് വിട്ടു. 47 അടി നീളമുള്ള നീലതിമിംഗലത്തെ മഹരാഷ്‌ട്രയിലെ രത്‌നഗിരി ജില്ലയിലെ ജയ്താപൂര്‍ പവര്‍ പ്ലാന്റിനു സമീപത്താണ് വിട്ടയച്ചത്.
ശനിയാഴ്ചയാണ് തീരത്ത് തിമിംഗലത്തെ കണ്ടെത്തിയ വിവരം മത്സ്യത്തൊഴിലാളികള്‍ അധികൃതരെ അറിയിച്ചത്. എന്നാല്‍ രാത്രി ആയതിനാല്‍ അന്ന് രക്ഷാപ്രവര്‍ത്തനം വേണ്ടവിധം നടത്താനായില്ല.
ഞായറാഴ്ചയോടെ തിമിംഗലത്തെ വലയും മത്സ്യബന്ധന ബോട്ടുകളും ഉപയോഗിച്ച് രക്ഷപ്പെടുത്തി തിരികെ കടലിലേക്ക് വിടാന്‍ ശ്രമം ആരംഭിച്ചു. ആറു മണിക്കൂറിനു ശേഷം തിമിംഗലത്തെ ആഴക്കടലില്‍ എത്തിക്കാന്‍ കഴിഞ്ഞതായി ചീഫ് കണ്‍സര്‍വേറ്റര്‍ എന്‍.വാസുദേവന്‍ പറഞ്ഞു.
കൊങ്കണ്‍ തീരത്ത് അടിഞ്ഞ തിമിംഗലത്തെ ഇതു രണ്ടാം തവണയാണ് രക്ഷപ്പെടുത്തി കടലില്‍ തിരിച്ച് വിടുന്നത്.
















