സ്വന്തം ലേഖകന്‍
കൊല്ലം: ശ്രീനാരായണ ഗുരുവിന്റെ 162-ാമത് ജയന്തി വിപുലമായി ആഘോഷിക്കാനൊരുങ്ങി എസ്എന്‍ഡിപി യോഗം. ഇതിനോടകം തന്നെ നഗരവും ഗ്രാമപ്രദേശങ്ങളും കമനീയമായി അണിഞ്ഞൊരുങ്ങിയിട്ടുണ്ട്.
ജയന്തി ആഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം ശ്രീനാരായാണ വനിതാ കോളേജില്‍ സബ്ജൂനിയന്, ജൂനീയര്‍, സീനിയര്‍, പൊതു വിഭാഗത്തിലും കലാപരിപാടികള്‍ നടന്നു.
16ന് സമ്മേളന നഗരിയായ എസ്എന്‍ കോളേജില്‍ രാവിലെ 8.30ന് ചെയര്‍മാനും താലൂക്ക് യൂണിയന് പ്രസിഡന്റുമായ മോഹന്‍ശങ്കര്‍ പതാക ഉയര്‍ത്തും. ജയന്തിഘോഷയാത്ര വൈകിട്ട് അഞ്ചിന് സിംസ് ആശുപത്രിയിലെ ശങ്കര്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിക്കും. യൂണിയന് പ്രസിഡന്റ് മോഹന്‍ശങ്കര്‍, സെക്രട്ടറി എന്‍.രാജേന്ദ്രന്, വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞുകൃഷ്ണന്‍, ആര്‍ഡിസി ചെയര്മാന് മഹിമ അശോകന്, മുന്‍ യോഗം കൗണ്‍സിലര്‍ തറയില്‍ ശശി, ആനേപ്പില്‍ എ.ഡി.രമേശ് എന്നിവര്‍ നേതൃത്വം നല്‍കും.
യൂണിയനിലെ 72 ശാഖായോഗങ്ങളില്‍ നിന്നും ശ്രീനാരായണ കോളേജ്, ശ്രീനാരായണ വനിതാകോളേജ്, ശങ്കേഴ്സ് ആശുപത്രി, വിഎന്‍എസ്എസ് കോളേജ് ഏഫ് നേഴ്സിംഗ്, നഴ്സിംഗ് സ്കൂള്‍, ശ്രീനാരായണ ട്രസ്റ്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍, ട്രസ്റ്റ് ഹൈസ്കൂള്‍, ശ്രീനാരായണ ട്രസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും ഫ്ളോട്ടുകള്‍, അലങ്കരിച്ച വാഹനങ്ങള്‍, ഗുരുദേവ പ്രതിമ വഹിച്ച് കൊണ്ടുള്ള രഥങ്ങള്‍, ആലവട്ടം, വെഞ്ചാമരം, ഗജവീരന്മാര് എന്നിവര്‍ ഘോഷയാത്രയില്‍ അണിനിരക്കും.
ചിന്നക്കട റൗണ്ട്, ഓവര്‍ബ്രിഡ്ജ്, റെയില്‍വേ സ്റ്റേഷന്, റിസര്‍വ്വേ ക്യാമ്പ്, കണ്ടോണ്മെന്റ് മൈതാനം, വഴി സമ്മേളന നഗരിയിലെത്തും. തുടര്‍ന്ന് നടക്കുന്ന മഹാസമ്മേളനം മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്യും. മോഹന്‍ ശങ്കര്‍ അദ്ധ്യക്ഷത വഹിക്കും എന്‍.കെ.പ്രേമചന്ദ്രന് എംപി ജയന്തി സന്ദേശം നല്‍കും. മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തും.
















