തിരുന്നാവായ: ഓണത്തോടനുബന്ധിച്ച് പുരാതനമായതും അന്യം നിന്ന് പോകുന്നതുമായ പഴയ തലമുറയുടെ തുമ്പിതുള്ളല്‍ പുതുതലമുറക്ക് നവ്യാനുഭവമായി. 85 കാരിയായ നീലിയമ്മയുടെ നാടന്‍ പാട്ടിന്റെ ഈണത്തില്‍ ചെറുപറമ്പില്‍ കുറുമ്പയാണ് തുമ്പി തുള്ളിയത്. ശ്രീരാമന്റെയും സീതയുടെയും കഥ പാട്ട് രൂപത്തില്‍ ചൊല്ലി തുടങ്ങിയതോടെ കുറുമ്പ തുള്ളലുകള്‍ തുടങ്ങി. തുടര്‍ന്ന് ചെറുപറമ്പില്‍ വിലാസിനി, കാര്‍ത്യായിനി, ശാന്ത, മുണ്ടി ചേച്ചി, അയ്യകൊലത്തി എന്നിവര്‍ കൂടെ പാടിയാണ് തുമ്പിയെ പാടിയിറക്കിയത്. അന്യം നിന്ന ഈ കലാരൂപം അവതരിപ്പിക്കുന്നത് കാണാന്‍ യുവ തലമുറയില്‍പ്പെട്ട നിരവധി പേര്എത്തിയിരുന്നു. സാംസ്കാരിക പരിസ്ഥിതി സംഘടനയായ റീ-എക്കൗ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചതാണ് തുമ്പി തുള്ളല്‍ എന്ന കലാരൂപം. ആഘോഷ പരിപാടികള്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. സതീശന് കളിച്ചാത്ത് അദ്ധ്യക്ഷത വഹിച്ചു. ഓണത്തിന്റെ പഴമയും ബക്രീദിന്റെ മഹിമയും എന്ന വിഷയത്തില്‍ നടന്ന സൗഹൃദ കൂട്ടാഴ്മയില്‍ അഡ്വക്കറ്റ് ദിനേശ് പൂക്കയില്‍, ഡോ.ജിബു ഗുരുക്കള്‍, ശ്രീജിത്ത് തവനൂര്‍, കാടാമ്പുഴ മൂസ ഗുരുക്കള്‍, മോനുട്ടി പൊയ്ലിശ്ശേരി, ചങ്ങമ്പള്ളി മുസ്തഫ ഗുരുക്കള്‍, ചുങ്കം കുഞ്ഞു, ഷറഫു കുമ്പിടി, യുണൈറ്റഡ് ബേബി, കെ.പി അലവി, ഹാരിസ്, എം.കെ സതീഷ് ബാബു, അബ്ദുല്‍ വാഹിദ് പല്ലാര്‍, അഷ്റഫ് പാലാട്ട്, ചിറക്കല്‍ ഉമ്മര്‍, മുഹമ്മദ് അജ്മല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: