ബ്രിസ്‌ബെന്‍: ഇന്ത്യ എ ടീമിനെതിരായ അനൗദ്യോഗിക ചതുര്‍ദ്ദിന ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ എ ടീമിന് മൂന്ന് വിക്കറ്റ് വിജയം. രണ്ടാം ഇന്നിങ്‌സില്‍ ജയിക്കാന്‍ 159 റണ്‍സ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ 7 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. സ്‌കോര്‍ ചുരുക്കത്തില്‍: ഇന്ത്യ 230, 156, ഓസ്‌ട്രേലിയ: 228, 161ന് 7.
പുറത്താകാതെ 58 റണ്‍സെടുത്ത ഓപ്പണര്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റിന്റെയും 30 റണ്‍സെടുത്ത വെബ്‌സ്റ്ററിന്റെയും മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയക്ക് വിജയം സമ്മാനിച്ചത്. ഇന്നലെ നാലിന് 59 റണ്‍സ് എന്നനിലയില്‍ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഓസ്‌ട്രേയിയക്ക് മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായെങ്കിലും ബ്രാന്‍ക്രോഫ്റ്റ് സാം വൈറ്റ്മാന്‍ (14) ചാഡ് സയേഴ്‌സിനെയും (15) കൂട്ടുപിടിച്ച് വിജയത്തിലേക്ക് നയിച്ചു.
ഇന്ത്യക്ക് വേണ്ടി ഷര്‍ദുല്‍ താക്കൂര്‍ മൂന്നും വരുണ്‍ ആരോണ്‍ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി. ഓസീസ് നായകന്‍ പീറ്റര്‍ ഹാന്‍ഡ്‌സകോംപ് മത്സരത്തിലെ താരം.
















