മിര്‍സാപൂര്‍: ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയില്‍ ചികിത്സാ പിഴവ് മൂലം അമ്മയും നവജാത ശിശുവും മരിച്ചു. ഭര്‍തൃപിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വിവരങ്ങള്‍ പുറത്തുവന്നത്.
ഈമാസം നാലിനാണ് യുവതിയെ മിര്‍സാപൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. അതിനുശേഷം വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഒമ്പതാം തീയതി വീണ്ടും ഇവിടെതന്നെ പ്രസവത്തിനായി പ്രവേശിപ്പിച്ചു.
അഞ്ചുമണിക്കൂറോളം ചികിത്സ ലഭിച്ചില്ല. എമര്‍ജന്‍സി വാര്‍ഡിലേക്ക് മാറ്റാന്‍ സ്ട്രക്ചറില്ലാഞ്ഞതിനാല് കുടുംബാംഗങ്ങളാണ് ഓപ്പറേഷന് മുറിയിലെത്തിച്ചത്.
മരിച്ച കുട്ടിയേയാണ് ഓപ്പറേഷനിലൂടെ പുറത്തെടുത്തത്. ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി ചീഫ് മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ. സഞ്ജയ് പാണ്ടെ പറഞ്ഞു.
















