അപകടമരണം ചിലരെ പ്രശസ്തരാക്കും. പ്രശസ്തരുടെ അപകട മരണം കൂടുതല്‍ പ്രശസ്തമാകും. അത്തരമൊരു മരണമായിരുന്നു ഹോളിവുഡ് നടന് പോള്‍ വോള്ക്കറുടെയും.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അപകടമരണ വിധിക്ക് കീഴ്പ്പെട്ട പോള്‍ വോക്കറിന്റെ ജന്മദിനമാണ് ഇന്ന്. റോഡപകടത്തിലാണ് ആ ജീവന് നഷ്ടമായത്. ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സീരീസില്‍പ്പെട്ട ഏഴാമത് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ആരെയും ഞെട്ടിപ്പിക്കുന്ന വിധത്തില്‍ പോള്‍ വോള്‍ക്കര്‍ അപകടത്തില്‍പ്പെട്ടത്. പിന്നീട് പോളിന്റെ ഭാഗങ്ങള്‍ അദ്ദേഹത്തെ പോലിരിക്കുന്ന രണ്ട് സഹോദരന്മാരില് ഒരാളെ വച്ചാണ് പൂര്‍ത്തിയാക്കിയത്. സാങ്കേതിക വിദ്യയുടെ മികവില്‍ അത് കൂടുതല്‍ തനിമയായി.
വിന്‍ഡീസല്‍ നായകനായ ചിത്രം ലോകം ഇന്നുവരെ കണ്ടതില്‍ വച്ച് വമ്പന്‍ ഹിറ്റായിരുന്നു. അയ്യായിരം കോടി രൂപയാണ് ആഗോളവ്യാപകമായി ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് വാരിക്കൂട്ടിയത്. ആ സീരീസിലെ ഏറ്റവും മികച്ചതും ഹിറ്റുമായ ചിത്രം. പോളിന്റെ അവസാന ചിത്രമെന്ന നിലയില്ക്കൂടെയാണ് ലോകം ഇതിനെ വാഴ്ത്തിയത്. അമേരിക്ക മാത്രമല്ല ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ ആ ചിത്രം കണ്ട് മനസില്‍ നൊമ്പരപ്പെട്ടു.
ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ചിത്ര പരമ്പരയില്‍ പോള്‍ വോള്‍ക്കര്‍ അഭിനയിച്ചത് മൂന്നെണ്ണമാണ്. നായകനായ വിന്‍ഡീസലിന്റെ കൂടെ ഉപനായക വേഷത്തിലായിരുന്നു പോള്‍. പോളിന്റെ നഷ്ടം ഒരു നടന്റേത് മാത്രമായിരുന്നില്ല. മനുഷ്യ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനൗദ്യോഗിക അമ്പാസഡറെന്ന നിലയില്‍ അദ്ദേഹം നേടിയ വന്മയുടെയും കൂടിയായിരുന്നു. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടിരുന്നു.
പ്രകൃതിയെ നശിപ്പിക്കുന്നതിനെതിരെയുള്ള പോരാട്ടമാണ് പോളിനെ നടനോടൊപ്പം മനുഷ്യ സ്നേഹത്തിന്റെ പ്രതീകമാക്കിയത്. അതുകൊണ്ട് കൂടിയാണ് പോളിന്റെ ദുരന്തം ലോകം ഏറ്റുവാങ്ങിയത്.
നന്നെ ചെറുപ്പത്തില്‍ അഭിനയത്തിന്റെ വെള്ളിവെളിച്ചത്തിലെത്തുകയായിരുന്നു പോള്‍ വോള്‍ക്കര്‍. ടിവിയിലൂടെയായിരുന്നു അരങ്ങേറ്റം. പരമ്പരകളും മറ്റ് ഷോകളുമായി പ്രേക്ഷകരുടെ മനസ് കീഴ്പ്പെടുത്തിയ ശേഷമാണ് സിനിമയിലെ അരങ്ങേറ്റം. സ്ട്രീറ്റ് റെയ്സിങ് എന്ന് പൊതുവെ പറയുന്ന ഫാസ്റ്റ് ആന്റ് ഫ്യൂരിയസില്‍ പക്ഷേ, പോള്‍ തികച്ചും ഒരു ആക്ഷന്‍ താരമെന്നതിനെക്കാള്‍ പക്വതയുടെ പ്രകടനമാണ് കാഴ്ചവച്ചത്. പുതിയ ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ഇറങ്ങുമ്പോള്‍ പോള്‍ വോള്‍ക്കര്‍ ഇല്ലെന്ന കുറവ് ആ ചിത്രത്തെ എങ്ങനെ ബാധിക്കുമെന്ന് കൂടി ഇതിന്റെ നിര്‍മാതാക്കളെ അലട്ടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: