ധാക്ക: ബംഗ്ലാദേശില്‍ ജൂലൈയില്‍ 22 പേര്‍ കൊല്ലപ്പെട്ട കഫേ ആക്രമണത്തിലെ സൂത്രധാരനായ ഭീകരന്‍ പോലീസ് റെയ്ഡിനിടയില്‍ ആത്മഹത്യ ചെയ്തു. അബ്ദുള്‍ കരിം എന്ന ഭീകരനാണ് മരിച്ചതെന്ന് ദേശീയ പോലീസ് തലവന്‍ ഷാഹിദുള്‍ ഹോക്ക് പറഞ്ഞു. കഫേ ഭീകരാക്രമണത്തിലെ പ്രധാന സൂത്രധാരില്‍ ഒരാളാണിയാളെന്ന് പോലീസ് പറഞ്ഞു.
ഫ്‌ളാറ്റിനുള്ളില്‍ ഇയാള്‍ ആത്മഹത്യചെയ്യുകയായിരുന്നുവെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ സന്‍വാര്‍ ഹുസൈന്‍ പറഞ്ഞു. ഇയാളുടെ ഒളി സങ്കേതത്തിന് നേരെ പോലീസ് വെടിവെച്ചിരുന്നു. റെയ്ഡിനിടയില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച മൂന്ന് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പോലീസ് ഏറ്റുമട്ടലില്‍ മരിച്ച ഒരു ഭീകരന്റെ ഭാര്യയാണ് പിടിയിലായ ഒരു സ്ത്രീ. നേരത്തെ നടന്ന പോലീസ് റെയ്ഡില്‍ ബംഗ്ലാദേശി വംശജനായ കനേഡിയന്‍ പൗരന്‍ താമിമ് അഹമ്മദ് ചൗധരി കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞമാസം ബംഗ്ലാദേശ് സന്ദര്‍ശിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആക്രമണത്തില്‍ ഐഎസ് ബന്ധമുള്ളതായി വ്യക്തമാക്കിയിരുന്നു.
















