ഭുവനേശ്വര്‍: ഒഡീഷ പോലീസില്‍ നിന്നും പിരിച്ചുവിട്ടതിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്ക് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഉദ്യോഗസ്ഥന് മരിച്ചു. സന്ദീപ് ഹദി (45) കഴിഞ്ഞദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സന്ദീപിനെ പോലീസിലെ ഹോം ഗാര്‍ഡ് ജോലിയില്‍ നിന്നും മൂന്ന് വര്‍ഷം മുന്‍പാണ് സസ്പെന്റ് ചെയ്തത്.
ഭുവനേശ്വറിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ക്കെതിരെ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തുവെന്ന കാരണത്താലായിരുന്നു അദ്ദേഹത്തെ പുറത്താക്കിയത്. പുറത്താക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ വസതിയ്ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
















