ന്യൂദല്‍ഹി: വിമാനം പറക്കുമ്പോള്‍ സെല്‍ഫിയെടുക്കുന്നതിന് പൈലറ്റുകള്‍ക്ക് വിലക്ക്. അതീവ ഗൗരവമേറിയ ജോലിക്ക് തടസ്സമാകുമെന്നതിനാലാണിത്.
പുതിയ നിയമം വൈകാതെ പ്രായോഗികമാകുമെന്ന് വ്യോമയാന വകുപ്പ് ഡയറക്ടര്‍ ജനറല്‍ബി. എസ്. ബുല്ലാര്‍ അറിയിച്ചു.
പൈലറ്റുമാര്‍ ഇതാവര്‍ത്തിച്ചാല്‍ അധികൃതര്‍ക്ക് നടപടിയെടുക്കാവുന്നതാണ്. പൈലറ്റുമാര്‍ സെല്‍ഫിയെടുത്ത് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണിത്.
ഒട്ടേറെ പൈലറ്റുമാരെ കഴിഞ്ഞ ദിവസം താക്കീത് ചെയ്തിരുന്നു. വിമാനത്തില്‍ സെല്‍ഫിയെടുക്കുന്നത് മിക്കരാജ്യങ്ങളും നിരോധിച്ചിരിക്കുകയാണ്.
















