ശാന്തമ്പാറ: വില്‍പ്പനക്കിടെ മദ്യവുമായി എഴുപത്തൊന്നുകാരി പിടിയില്‍. പാറത്തോട് വള്ളശ്ശേരികുടിയില്‍ ഏലിക്കുട്ടി (71) ആണ് ഇന്നലെ വൈകിട്ട് പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും ഒന്നേമുക്കാല്‍ ലിറ്റര്‍ മദ്യവും വില്‍പ്പനയിലൂടെ ലഭിച്ച് 1860 രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എക്‌സൈസിലും പോലീസിലും പ്രതിക്കെതിരെ മുന്‍പും മദ്യവില്‍പ്പനയ്‌ക്ക് കേസുണ്ട്.
വീണ്ടും വില്‍പ്പന നടത്തിവരവെയാണ് വീട്ടില്‍ വച്ച പ്രതി കുടുങ്ങുന്നത്. പോലീസിനെ കണ്ട് മദ്യം കഴിക്കാനായി എത്തിയ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ശാന്തമ്പാറ എസ്‌ഐ കെ എന്‍ രാമചന്ദ്രന്‍, ഉദ്യോഗസ്ഥരായ മിഥു, സനീഷ്, ഷൈജു, ഷിജു എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
















