ന്യൂദല്‍ഹി: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ ജീവന്‍പൊലിഞ്ഞവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് മോദി അനുസ്മരണം രേഖപ്പെടുത്തിയത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പതിനഞ്ചാം വാര്‍ഷികം ആണിന്ന്.
സെപ്തംബര്‍ പതിനൊന്ന് എന്ന ദിവസത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ രണ്ടു ചിത്രങ്ങളാണ് മനസിലേക്കു കടന്നു വരുന്നത്. അതിലൊന്ന് 1893 സെപ്തംബര്‍ 11നാണ് ഷിക്കാഗോയില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ ചരിത്രപരമായ പ്രസംഗമാണെന്ന് മോദി വ്യക്തമാക്കി.
2001 സെപ്തംബര്‍ 11 അല്‍ഖ്വയ്ദ നടത്തിയ ആക്രമണത്തില്‍ 3,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 6,000ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരാക്രമണങ്ങള്‍ക്കെതിരെ ഒരുമയോടെ നിലകൊള്ളണമെന്നും രാജ്യത്ത് ഭിന്നതയുണ്ടാകാന്‍ ഇടയാകരുതെന്നും യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ കഴിഞ്ഞ ദിവസം നടത്തിയ റേഡിയോ പ്രഭാഷണത്തില്‍ പറഞ്ഞു.
ഭീകരസംഘടനയായ അല്‍ ക്വയ്ദയ്‌ക്കും ഐഎസിനുമെതിരെ പോരാട്ടം തുടരുമെന്നും ഒബാമ വ്യക്തമാക്കി.
















