ആലപ്പുഴ: എംപിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തില്‍ ജില്ലയിലെ ആരോഗ്യ വിദ്യാഭ്യാസ അധികൃതരുടെ നിരുത്തരവാദിത്വപരമായ നിലപാടില്‍ എംപി ഫണ്ട് അവലോകന യോഗത്തില്‍ കെ.സി. വേണുഗോപാല്‍ എംപി പ്രതിഷേധിച്ചു.
ഹരിപ്പാട്ട് താലൂക്ക് ആശുപ ത്രിയില്‍ ആംബുലന്‍സ് വാങ്ങുന്നതിനും എംപി ഫണ്ടില്‍ പണം അനുവദിച്ചു. മാസങ്ങളേറെയായിട്ടും ഒരു നടപടിയും സ്വീകരി ച്ചിട്ടില്ല. ട്രെയിന്‍ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ഇരുകാലുകളും നഷ്ടപ്പെട്ട ഷീബ എന്ന നിര്‍ദ്ധന യുവതിക്കും എബിന്‍ ട്രോമി എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കും കൃത്രിമ കാല്‍ ല‘്യമാക്കുന്നതിന് എംപി ഫണ്ടില്‍ തുക അനുവദിച്ചിട്ട് ഇതുമായി ബന്ധപ്പെട്ട ഒരു നടപടിയും ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ പൂര്‍ത്തിയാക്കിയിട്ടില്ല.
ജനറല്‍ ആശുപത്രിയിലെ കൃത്രിമ അവയവ നിര്‍മ്മാണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി സജ്ജമാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനും എംപി ഫണ്ടില്‍ നിന്നും പണം അനുവദിച്ചുവെങ്കിലും അതും വകുപ്പിന്റെ അനാസ്ഥമൂലം വൈകുകയാണെന്ന് എംപി പറഞ്ഞു. മണ്ഡലത്തിലെ സ്‌ക്കൂളുകള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ഇതിനകം 15 സ്‌ക്കൂളുകള്‍ക്കായി 90 കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളുമായി എംപി ഫണ്ടില്‍ നിന്നും തുക അനുവദിച്ചിട്ടുണ്ടെങ്കിലും ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ നടപടി സ്വീകരിക്കാതെ കുറ്റകരമായ കാലതാമസം വരുത്തുകയാണ്.
വിദ്യാഭ്യാസ വകുപ്പ് ഇപ്പോഴും മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നത് വിചിത്രമാണ്. എംപി ഫണ്ട് അവലോകന യോഗങ്ങളില്‍ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നിരന്തരമായി പങ്കെടുക്കാതിരിക്കുന്നത് പ്രിവിലേജ് കമ്മറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എംപി പറഞ്ഞു.
















