ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യത്തിന് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഭീഷണിയുമായി ഭീകര സംഘടന ജയ്‌ഷെ മുഹമ്മദ്.ഏഴു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. മുഖം മറച്ച ഒരാള്‍ എകെ 47 തോക്കുമായി നിന്നാണ് ഭീഷണി മുഴക്കുന്നത്.
കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തെ സഹായിക്കുന്നവര്‍ക്കുള്ള അവസാന മുന്നറിയിപ്പാണിത്. ഇത്തരക്കാര്‍ എത്രയും വേഗം ജയ്‌ഷെ മുഹമ്മദിനൊപ്പം ചേരണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെടുന്നു..കശ്മീരില്‍ സൈമിക പോരാട്ടത്തിന് ഹുറിയത്ത് ഉള്‍പ്പെടെയുള്ള വിഘടനവാദി സംഘടനകളും സയീദ് അലി ഷാ ഗിലാനിയും പിന്തുണ നല്‍കുന്നതായും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടയാള്‍ പറയുന്നു.
ഈ വീഡിയോ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്
പോലീസിനു ലഭിക്കുന്ന വിവരമനുസരിച്ച് വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടയാള്‍ പാക്ക് ഭീകരനാണെന്ന് ബാരാമുള്ള എസ്എസ്പി ഇംതിയാസ് ഹുസൈന്‍ മിര്‍ പറഞ്ഞു. കശ്മീരില്‍ കരസേനയുടെ സാന്നിധ്യം ശക്തമാക്കാന്‍ ഇന്ത്യ നീക്കം നടത്തുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
നേരത്തെ, ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബയും ഇന്ത്യന്‍ സൈന്യത്തെയും സര്‍ക്കാരിനെയും സഹായിക്കുന്നവര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
















