ബെംഗളൂരു: ആദ്യ ചൊവ്വ ദൗത്യം തന്നെ വിജയിപ്പിച്ച് ചരിത്രം കുറിച്ച ഐഎസ്ആര്‍ഒ ഇനി ശുക്രനിലേക്ക്. ശുക്രനെപ്പറ്റിയോ ക്ഷുദ്രഗ്രഹങ്ങളെപ്പറ്റിയോ ആകും ഇനി അടുത്ത പഠനമെന്നും ചൊവ്വയിലേക്ക് രണ്ടാം ദൗത്യം പരിഗണയിലുണ്ടെന്നും ചെയര്മാന് എഎസ് കിരണ്‍കുമാര്‍ പറഞ്ഞു. അടുത്ത വര്‍ഷം ചന്ദ്രയാന്‍ 2 വിക്ഷേപിക്കും.
രണ്ടായിരം കിലോയ്ക്കുമുകളിലുളള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന ജിഎസ്എല്‍വി എഫ് 05 റോക്കറ്റ് വിജയമായ സാഹചര്യത്തില്‍ എല്ലാ വര്‍ഷവും രണ്ട് ദൗത്യങ്ങള്‍ ഏറ്റെടുക്കും. നാം സ്വന്തമായി വികസിപ്പിച്ച അതിശീത എന്‍ജിനില്‍ (ക്രയോജനിക്) ശാസ്ത്രജ്ഞര്‍ക്ക് വലിയ ആത്മവിശ്വാസമാണ്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: