റിയോ: മാരിയപ്പൻ തങ്കവേലുവിലൂടെ റിയോ പാരാലിംപിക്സിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം. പുരുഷൻമാരുടെ ഹൈജംബിലാണ് മാരിയപ്പൻ സ്വർണം നേടി ഇന്ത്യയുടെ മെഡൽ അക്കൗണ്ട് തുറന്നിരിക്കുന്നത്.
ഈ ഇനത്തിൽ ഇന്ത്യക്കാരൻ വരുൺ സിംഗി ബാട്ടി വെങ്കല മെഡൽ സ്വന്തമാക്കി. ഇതോടെ ഒരു സ്വർണവും ഒരു വെങ്കലവുമായി ഇന്ത്യ പോയിന്‍റ് പട്ടികയിൽ 24മത്തെ സ്ഥാനത്താണ്. 20 സ്വർണമുള്ള ചൈനയാണ് മെഡൽ പട്ടികയിൽ ഒന്നാമത്. ബ്രിട്ടൻ രണ്ടാമതും ഉക്രൈൻ മൂന്നാം സ്ഥാനത്തുമാണ്.
















