ശ്രീനഗർ: കശ്മീരിൽ സിആർപിഎഫ് ക്യാമ്പിനു നേരെ ഭീകരാക്രമണം. പുൽവാമ ജില്ലയിലെ താഹത്തിലുള്ള സുരക്ഷാ സൈനികരുടെ ക്യാമ്പിനു നേരെയാണ് ആക്രമണമുണ്ടായത്.
പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരർ സൈനിക ക്യാമ്പിനു നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യം പ്രത്യാക്രമണം നടത്തി. ഭീകരരും സുരക്ഷ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.
കശ്മീരിൽ നുഴഞ്ഞുകയറ്റം തടയുന്നതിന് അതിര്‍ത്തി മേഖലയിലും കരസേനാ വിന്യാസം ശക്തമാക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്.
















