ശ്രീനഗർ: ബലൂചിസ്ഥാൻ പ്രവിശ്യയിലെ സാധാരണ ജനങ്ങൾക്ക് നേരെ പാക്കിസ്ഥാൻ നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി നല്കവേയാണു ജിതേന്ദ്ര സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.
ബലൂചിസ്ഥാനിലെ സുരക്ഷ ഭാരതത്തിന്റെ ഉത്ക്കണ്ഠകളില്‍ ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയില്‍ സമാധാനം സ്ഥാപിക്കേണ്ടത് പാക്കിസ്ഥാന്റെ കടമയാണ്. പാക്കിസ്ഥാൻ സമാധാനം ഉണ്ടാക്കുമോ എന്ന കാര്യത്തിൽ ഭാരതത്തിന് ആശങ്കയുണെ്ടന്നും ജിതേന്ദ്ര സിംഗ് കൂട്ടിച്ചേര്‍ത്തു.
















