ലഖ്‌നൗ: ഭീം റാവു അംബേദ്കറിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശ് മന്ത്രി അസം ഖാനെതിരെ പ്രക്ഷോഭം വ്യാപിക്കുന്നു. ഇതിനെതിരെ ബിജെപി പ്രകടനം നടത്തി. ഗാസിയാബാദിലെ ഹജ്ജ് ഹൗസ് ഉദ്ഘാടന വേളയില്‍, ഒരാളുടെ കൈ ചൂണ്ടി നില്‍ക്കുന്ന പ്രതിമ നാട്ടിലെങ്ങുമുണ്ട്, താന്‍ നില്‍ക്കുന്ന സ്ഥലം മാത്രമല്ല, കൈചൂണ്ടിയ സ്ഥലം കൂടി തന്റേതാണെന്നാണ് പറയുന്നയാളാണ് അയാളെന്ന് അസംഖാന്‍ പറഞ്ഞിരുന്നു.
ഖാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ റാം നായിക്കിന് നിവേദനം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് ബിജെപി പ്രസിഡന്റ് കേശവ് പ്രസാദ് മൗര്യ അറിയിച്ചു. ഭരണഘടനാ ശില്‍പിയായ അംബേദ്കറിനെതിരെ നടത്തിയ പരാമര്‍ശം മനോവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതാണെന്നും മൗര്യ അറിയിച്ചു.
ഖാനെതിരെ പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെ നിരവധിപേര്‍ക്ക് പരിക്കേറ്റു.
ഖാന്‍ മാപ്പ് പറയണമെന്നാശ്യപ്പെട്ട് ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേന മഹാ പഞ്ചായത്ത് സംഘടിപ്പിച്ചു. 150ഓളം ഗ്രാമവാസികളാണ് ഇതില്‍ പങ്കെടുത്തത്. മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ സെപ്തംബര്‍ 25ന് മഹാപഞ്ചായത്ത് വീണ്ടും സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
















