തിരുവനന്തപുരം: കായികമന്ത്രി ഇ.പി. ജയരാജന് വീണ്ടും നാക്കു പിഴച്ചു. റിയോ ഒളിമ്പിക്‌സില്‍ ജിംനാസ്റ്റിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരമായി മാറിയ ദിപാ കര്‍മാക്കറുടെ പേര് ‘ദിപ കര്‍കര്‍’എന്ന് തെറ്റായി പറഞ്ഞാണ് മന്ത്രി വീണ്ടും വെട്ടിലായത്.
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്‌ച്ച റിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത കേരള താരങ്ങള്‍ക്ക് നല്‍കിയ സ്വീകരണയോഗത്തിലായിരുന്നു സംഭവം. ഹോക്കി ക്യാപ്ടന്‍ ശ്രീജേഷ്, അനില്‍ഡ തോമസ്, ഒ.പി. ജെയ്ഷ എന്നിവരുള്‍പ്പെടെയുള്ളവര്‍ വേദിക്ക് പുറത്തിരുന്ന് മന്ത്രിയെ തിരുത്താന്‍ ശ്രമിച്ചെങ്കിലും അതൊന്നും ഗൗനിക്കാതെ മന്ത്രി തെറ്റ് ആവര്‍ത്തിച്ചു.
നേരത്തെ ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയെ കേരള താരമെന്ന് വിശേഷിപ്പിച്ചതിന് നവമാധ്യമങ്ങളിലടക്കം മന്ത്രിക്ക് വിമര്‍ശനം നേരിടേണ്ടിവന്നിരുന്നു.
















