കൊച്ചി: ഇക്കൊല്ലത്തെ ജീജാ ഭായി പുരസ്കാരം അര്‍ജുന അവാര്‍ഡ് ജേതാവ് ജിമ്മി ജോര്‍ജിന്റെ അമ്മ മേരി ജോര്‍ജിന്. കേരള കായിക വേദി, കായിക താരങ്ങളുടെ അമ്മമാര്‍ക്ക് നല്കുന്ന പുരസ്കാരമാണിത്.
അടുത്ത മാസം 30ന് എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. ദേശീയ, അന്തര്‍ദേശീയ താരങ്ങളെയും വേദിയില്‍ ആദരിക്കും. കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ പെങ്കടുക്കും.
എറണാകുളം രാഷ്ട്രചേതനയില്‍ നടന്ന കേരള കായികവേദിയുടെ സംസ്ഥാന സമിതി യോഗത്തില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി പി.ജി. സജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു.
എറണാകുളം ജില്ലാ പ്രസിഡന്റായി ഷിബു ആന്റണി, ജനറല്‍ സെക്രട്ടറിയായി വെങ്കിട്ടരാമന് ടി.ജി., ഖജാന്‍ജിയായി എം. രാജീവ് എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: