പൂനെ: ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ബിജെപി സൗത്ത് ഇന്ത്യന്‍ സെല്‍ പ്രവര്‍ത്തകരുടെ യോഗം പ്രതിഷേധിച്ചു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം കണ്ണൂരിലും കേരളത്തിലെ വിവിധ പ്രദേശങ്ങളിലും സിപിഎം കൊലപാതകവും അക്രമവും പരക്കെ അഴിച്ചുവിട്ടിരിക്കുകയാണെന്ന് സൗത്ത് ഇന്ത്യന്‍ സെല്‍ പ്രസിഡന്റ് രാജീവ് കുറ്റ്യാട്ടൂര്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ജില്ലയില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളിലും അക്രമങ്ങളിലും പോലീസ് നോക്കുകുത്തികളായിരിക്കുകയാണ്.
കണ്ണൂരില്‍ അക്രമസംഭവങ്ങള്‍ തുടരുകയാണെങ്കില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി സിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ അനില്‍കുമാര്‍, ഇ.കെ. ബാബുരാജ്, സുരേന്ദ്രഷെട്ടി, രമേഷ് ചെറുവാഞ്ചേരി, വിജയ് കെ. നായര്‍, രാജേഷ് നമ്പ്യാര്‍, രഞ്ജിത്ത് പണിക്കര്‍ എന്നിവരും പങ്കെടുത്തു.
















