പനാജി: മൂന്നു വര്‍ഷം മുന്‍പ് അനാഥപ്പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ ഗോവക്കാരനായ മോഡല്‍ സിദ്ധേഷ് ദശരഥ് ജുവേക്കറെ തെക്കന്‍ ഗോവ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഏഴുവര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചു.
ബിസിനസ് തുടങ്ങാനെന്ന വ്യാജേന അഞ്ച് ലക്ഷം രൂപ പെണ്‍കുട്ടിയില്‍ നിന്ന് തട്ടിയതിന് മൂന്നുവര്‍ഷം അധിക ശിക്ഷയുണ്ട്. രണ്ടു കേസുകളിലുമായി 15000 രൂപ പിഴ അടയ്‌ക്കണം. പെണ്‍കുട്ടിയ്‌ക്ക് നഷ്ടപരിഹാരമായി ഏഴു ലക്ഷം രൂപ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം നടന്ന മിസ്റ്റര്‍ ഇന്ത്യ മാന്‍ഹണ്ട് മത്സരത്തില്‍ രണ്ടാം സ്ഥാനം ജുവേക്കറിനായിരുന്നു.
















