ഇംഫാല്‍: മണിപ്പൂരില്‍ നിന്നുള്ള ഭിന്നലിംഗക്കാരി ബിശേഷ് ഹുയ്‌റെം ഈ വര്‍ഷം തായ്‌ലന്റില്‍ നടക്കുന്ന അന്താരാഷ്‌ട്ര സൗന്ദര്യ മല്‍സരത്തില്‍ പങ്കെടുക്കും. ചലച്ചിത്ര നടിയായ അവരെ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ തെരഞ്ഞെടുത്തിട്ടുണ്ട്. തായ്‌ലന്റിലെ പട്ടായയില്‍ നവംബര്‍ ഒന്‍പതിനാണ് മല്‍സരം. തങ്ങളിലൊരാള്‍ക്ക് അപൂര്‍വ്വ അവസരം ലഭിച്ചത് മണപ്പൂരിലെ ഭിന്നലിംഗക്കാര്‍ ആഘോഷിക്കുകയാണ്.
28 വയസുള്ള ബിശേഷ് 14 വയസുള്ളപ്പോള്‍ ആദ്യ ഭിന്നലിംഗ സൗന്ദര്യ മല്‍സരത്തില്‍ പങ്കെടുത്തിരുന്നു. പിന്നീട് അഞ്ചു തവണ മിസ് മണിപ്പൂര്‍ (ഭിന്നലിംഗം) ആയി തെരഞ്ഞെടുക്കപ്പെട്ടു.
















