ന്യൂദല്‍ഹി: വായുമലിനീകരണത്തെ തുടര്‍ന്ന് 2013ല്‍ മരിച്ചത് 1.4 മില്ല്യണ്‍ ജനങ്ങളെന്ന് ലോക ബാങ്കിന്റെ റിപ്പോര്‍ട്ട്. കണക്കുകളനുസരിച്ച് ഭാരതം മരണനിരക്കില്‍ രണ്ടാം സ്ഥാനത്താണ്. ചൈനയാണ് ഒന്നാമത്. 1.6 മില്ല്യണ്‍ പേരാണ് ഇവിടെ മരിച്ചത്.
ലോകമെമ്പാടുമുള്ള അഞ്ച് മില്ല്യണ്‍ ജനങ്ങള്‍ മരണപ്പെട്ടത് വായു മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളെ തുടര്‍ന്നാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ തന്നെ മരിക്കുന്ന ശിശുക്കളുടെ എണ്ണം പ്രതിവര്‍ഷം മൂന്നിരട്ടിയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2013ലെ ചൈനയുടെ ഗ്രോസ് ഡൊമസ്റ്റിക്ക് പ്രൊഡക്ട്(ജിഡിപി) വെറും പത്ത് ശതമാനം മാത്രമായിരുന്നു.
ഭാരതത്തില്‍ ഏഴ് ശതമാനത്തിലധികവും ശ്രീലങ്കയിലും കമ്പോഡിയയിലും എട്ട് ശതമാനവുമാണ് ജിഡിപി. സ്‌ട്രേക്ക്, ഹൃദ്രോഗം, ലങ് ക്യാന്‍സര്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്‌ക്ക് വായുമലിനീകരണം കാരണമാകും.
















