ശ്രീനഗര്‍: ജമ്മു കശ്മീരിലെ വിഘടനവാദി നേതാവ് സയിദ് അലിഷാ ഗിലാനിയുടെ വാര്‍ത്താസമ്മേളനം റദ്ദാക്കി. ഇന്ന് രാവിലെ പതിനൊന്ന മണിക്കാണ് ഗിലാനി തന്റെ വസതിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ പോലീസ് വഴിയില്‍ തടയുകയായിരുന്നു.
വാര്‍ത്താസമ്മേളനം റദ്ദാക്കിയതോടെ ഗിലാനി ഒരു വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. കശ്മീര്‍ പ്രശ്നത്തില്‍ ചര്‍ച്ചയാകാമെന്ന ഭാരതത്തിന്റെ നിര്‍ദേശം പൊറാട്ട് നാടകമെന്ന് ഗിലാനി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ജമ്മു കാശ്മീരിലെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഭാരതത്തിന്റെ ശ്രമമെന്നും ഗിലാനി പറയുന്നു.
ജമ്മു കശ്മീരിലെ സംഘര്‍ഷത്തിന് പാക്കിസ്ഥാന്‍ നല്‍കുന്ന പിന്തുണയ്‌ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും ഗിലാനി വ്യക്തമാക്കി.
















