മുംബൈ: മുംബൈയില്‍ നാവിക സേന ആസ്ഥാനത്ത് റിക്രൂട്ട്‌മെന്റിന് എത്തിയവരുടെ തിക്കിലും തിരക്കിലും നിരവധി പരീക്ഷാര്‍ത്ഥികള്‍ക്ക് പരിക്ക്. ഇന്നു രാവിലെ മുംബൈയിലെ മലഡില്‍ നാവിക സേനയുടെ റിക്രൂട്ട്‌മെന്റിനെത്തിയ പരീക്ഷാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാവിക സേന താവളത്തില്‍ 4,000 പരീക്ഷാര്‍ഥികളെയാണ് അധികൃതര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, 6,000ല്‍ അധികം പരീക്ഷാര്‍ഥികള്‍ എത്തിയതോടെ സ്ഥിതി കൈവിട്ടുപോകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
window.__ventunoplayer = window.__ventunoplayer||[];
window.__ventunoplayer.push({video_key: “ODIyODQxfHwyMzg1fHwxMTAzfHwxLDIsMQ==”, holder_id: “vt-video-player”, player_type: “vp”, width:”100%”, ratio:”16:9″});
പ്രധാന ഗേറ്റിലൂടെ ആസ്ഥാനത്തിനുള്ളിലേക്ക് കടക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ തിരക്കു കൂട്ടിയതാണ് അപകടത്തിന് വഴിവെച്ചത്. ആളുകളെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തി വീശി.
അതേസമയം, രണ്ടു പേര്‍ക്ക് പരിക്കേറ്റതായും ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കിയെന്നും നാവികസേന അറിയിച്ചു. നാവികസേനാംഗങ്ങളും പോലീസും ഫലപ്രദമായി ഇടപെട്ടതിനാല്‍ തിരക്ക് നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.
















