ന്യൂദൽഹി: ബിജെപി എംപിയും ബിസിസിഐ പ്രസിഡന്റുമായ അനുരാഗ് താക്കൂറിന് ടെറിറ്റോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് പദവി ലഭിച്ചു. ബിജെപിയിൽ നിന്നും ആദ്യമായിട്ടാണ് ഒരു എംപി സൈനിക സേവനത്തിനായി രംഗത്തിറങ്ങുന്നത്. ദൽഹിയിലെ സൗത്ത് ബ്ലോക്കിലെ ടെറിറ്റോറിയൽ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സൈനിക തലവൻ ജനറൽ എസ് സുഹാഗ് , അനുരാഗിനെ ലെഫ്റ്റനന്റ് പദവി നൽകി സൈന്യത്തിൽ നിയമിച്ചു.
ടെറിറ്റോറിയൽ ആർമി നടത്തിയ പരീക്ഷ പാസായതിനു ശേഷമാണ് അദ്ദേഹം സൈനിക സേവനത്തിനായി മുന്നോട്ട് വന്നത്. പരീക്ഷയ്‌ക്കു ശേഷം ചണ്ഡീഗഡിൽ അദ്ദേഹം അഭിമുഖം പരീക്ഷയിൽ പങ്കെടുത്തിരുന്നു. ഇതിനു പുറമെ ഭോപ്പാലിലെ സൈനിക ആസ്ഥാനത്ത് പരിശീലനവും നേടിയിരുന്നു.
window.__ventunoplayer = window.__ventunoplayer||[];
window.__ventunoplayer.push({video_key: “ODA2ODEzfHwyMzg1fHwxMTAzfHwxLDIsMQ==”, holder_id: “vt-video-player”, player_type: “vp”, width:”100%”, ratio:”16:9″});
സാധാരണക്കാരുടെ ശബ്ദമായി പാർലമെന്റിൽ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കുന്നതിനൊപ്പം രാജ്യത്തിനു വേണ്ടി സൈന്യത്തിൽ സേവനമനുഷ്ഠിക്കുമെന്ന് ചടങ്ങിനു ശേഷം താക്കൂർ മാധ്യമ പ്രവർത്തകരോടായി പറഞ്ഞു. തന്റെ മുത്തച്ഛൻ പട്ടാളക്കാരനായിരുന്നു എന്നും തന്റെ ബാല്യത്തിലെയുള്ള ആഗ്രഹമാണ് ഈ സൈനിക പ്രവേശനത്തിലൂടെ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















