Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അന്യരല്ല; ഞങ്ങളും കുടുംബശ്രീ കുടുംബാംഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2016, 11:08 am IST
in Kollam

കൊല്ലം: സംസ്ഥാനത്തിന് പുറത്ത് കുടുംബശ്രീ നടത്തിയ സ്ത്രീ ശാക്തീകരണ മുന്നേറ്റത്തിന്റെ വിജയപ്രതീകമാണ് സരസ് 2016 മേളയിലെ ഫുഡ്‌കോര്‍ട്ട്. ഉത്തരേന്ത്യന്‍ ഗ്രാമാന്തരങ്ങളിലെ സ്ത്രീകളെ മേളയിലെത്തിച്ച് അവര്‍ക്ക് വരുമാനം നേടിക്കൊടുക്കൊടുക്കുന്നതിന് ചുക്കാന്‍ പിടിച്ചത് കുടുംബശ്രീ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്റെ മെന്റര്‍ കോര്‍ ടീം അംഗങ്ങളാണ്.

കുടുംബശ്രീയുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുളള അന്യസംസ്ഥാനങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങളും അവിടുത്തെ പ്രാദേശികസമൂഹവും തമ്മിലുളള ഏകോപനവും മൈക്രോസംരംഭങ്ങള്‍ രൂപീകരിക്കലുമാണ് എന്‍ആര്‍ഒയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്നത്.

ഓരോ സംസ്ഥാനത്തെയും എറ്റവും പിന്നാക്കം നില്‍ക്കുന്ന ബ്ലോക്കുകളാണ് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനമേഖല. മായാ ശശിധരന്‍, ബീനാ മഹേശന്‍, ജയന്‍ പൂക്കാട്, മനു ജി.ശാന്തകുമാര്‍, ശിവപ്രദീപ്, കൃഷ്ണന്‍കുട്ടിനായര്‍ എന്നിവരാണ് കോര്‍ ടീം അംഗങ്ങള്‍. 2012ലാണ് പദ്ധതിക്കു തുടക്കമിട്ടത്.

മറ്റു സംസ്ഥാനങ്ങളില്‍ കടുത്ത പ്രതിസന്ധികളാണ് കോര്‍ ടീമിന് തുടക്കത്തില്‍ നേരിടേണ്ടിവന്നത്. ആശയവിനിമയമായിരുന്നു പ്രധാന കടമ്പ. ഗ്രാമീണര്‍ക്കൊപ്പം താമസിച്ച് പ്രാദേശികഭാഷ പഠിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയത്. ഇതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ പിന്തുണ നല്‍കുകയും ചെയ്തു.

വീടിനു പുറത്തിറങ്ങാന്‍ മടിച്ച സ്ത്രീകളെ സ്വന്തമായി വരുമാനമുണ്ടാക്കി സാമ്പത്തിക സ്വയംപര്യാപ്തത നേടേണ്ടതിന്റെ ആവശ്യകത മനസിലാക്കിക്കൊടുക്കുകയായിരുന്നു അടുത്തഘട്ടം. കോര്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ പലരും സംശയത്തോടെയാണ് കണ്ടത്. മിക്കയിടങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേക വരുമാനമാര്‍ഗം ഉണ്ടായിരുന്നില്ല.

ചിലര്‍ക്ക് പലചരക്കു കടയും തയ്യല്‍മെഷീനുമൊക്കെയുണ്ടെങ്കിലും അതുപയോഗിച്ച് മികച്ച രീതിയില്‍ വരുമാനമുണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയില്ലായിരുന്നു. അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് പരിചിതമായ തൊഴില്‍മേഖലകളും അതില്‍ നിന്നുള്ള വരുമാനസാധ്യതകളും മനസിലാക്കിക്കൊടുക്കുന്നതില്‍ കോര്‍ ടീം ശ്രദ്ധ കേന്ദ്രീകരിച്ചു. ഓരോ സംസ്ഥാനത്തിന്റെയും തനതു ഭക്ഷ്യവിഭവങ്ങള്‍ ഉണ്ടാക്കുന്നതില്‍ സമര്‍ത്ഥരായ സ്ത്രീകള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി പലയിടത്തും മൈക്രോസംരംഭങ്ങള്‍ രൂപീകരിച്ചു. ഇതിനകം വിവിധ സംസ്ഥാനങ്ങളിലായി 6500 മൈക്രോസംരംഭങ്ങള്‍ രൂപീകരിക്കാന്‍ കഴിഞ്ഞു. അതുവഴി സ്ത്രീകള്‍ക്ക് മാന്യമായ തൊഴിലും വരുമാനവും ലഭ്യമാക്കാനായി.

ഗ്രാമീണരില്‍ നല്ലൊരു വിഭാഗത്തിനും ശുചിത്വബോധം പരിമിതമായിരുന്നതിനാല്‍ അക്കാര്യത്തിലും ബോധവല്‍ക്കരണം നടത്തുന്നതിന് ഏറെ പ്രയത്‌നിക്കേണ്ടി വന്നതായി കോര്‍ ഗ്രൂപ്പ് അംഗങ്ങള്‍ പറയുന്നു.

രാജസ്ഥാന്‍, മഹാരാഷ്‌ട്ര, ജാര്‍ഖണ്ഡ്, കര്‍ണാടക, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് മേളയില്‍ പങ്കെടുക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.