മുംബൈ: ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിനെതിരെയുള്ള ത്രിദിന സന്നാഹ മത്സരത്തില്‍ മുംബൈയ്‌ക്കായി രോഹിത് ശര്‍മ കളിക്കും. 16 മുതല്‍ 18 വരെ ന്യൂദല്‍ഹിയിലാണ് രഞ്ജി ചാമ്പ്യന്മാര്‍ക്കെതിരെയുള്ള സന്നാഹം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദിത്യ താരെയാണ് മുംബൈയുടെ നായകന്‍.
ടെസ്റ്റ് താരം അജിങ്ക്യ രഹാനെ, പ്രമുഖ താരങ്ങളായ അഖില്‍ ഹെര്‍വാദ്കര്‍, ശ്രേയസ് അയ്യര്‍, മീഡിയം പേസര്‍മാര്‍ ഷര്‍ദുല്‍ താക്കൂര്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ ടീമിലില്ല. രഹാനെയൊഴികെയുള്ളവര്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിന്റെ ഭാഗമാണ്. കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ന്യൂസിലന്‍ഡ് ടീം ഇന്ത്യയില്‍ മൂന്നു ടെസ്റ്റും അഞ്ച് ഏകദിനങ്ങളുമാണ് കളിക്കുക.
















