ന്യൂദല്‍ഹി: ഐഎസ്എല്‍ ടീം ദല്‍ഹി ഡൈനാമോസിന്റെ മധ്യനിരയ്‌ക്കു കരുത്തുപകരാന്‍ ബ്രസീലില്‍ നിന്ന് എമേഴ്‌സണ്‍ ഗോമസ് മൗറയെത്തുന്നു. മെമൊ എന്ന വിളിപ്പേരുള്ള താരം ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായാണ് കളിക്കുന്നത്. ബ്രസീലിയന്‍ ക്ലബ് അമേരിക്ക എഫ്‌സിയില്‍ നിന്നാണ് ഇദ്ദേഹം ഐഎസ്എല്ലിലെത്തുന്നത്.
ഇരുപത്തിയെട്ടു വയസുള്ള മെമൊ വവിധ ക്ലബ്ബുകള്‍ക്കായി 128 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. സാന്റ ക്രുസിലൂടെ കരിയര്‍ തുടങ്ങിയ ഇദ്ദേഹം, ബൊടഫൊഗൊ, പോന്റെ പ്രെറ്റ ക്ലബ്ബുകളിലും കളിച്ചു.
















