ന്യൂയോര്‍ക്ക്: വിംബ്ള്‍ഡണിനു പിന്നാലെ യുഎസ് ഓപ്പണിലും മുത്തമിടാമെന്ന ലോക രണ്ടാം നമ്പര്‍ ആന്‍ഡി മുറെയുടെ ആറാം സീഡ് ജപ്പാന്റെ കെയ് നിഷികോരി തല്ലിക്കെടുത്തി. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ മുറെയെ മടക്കി ജപ്പാനീസ് താരം, സ്‌കോര്‍: 1-6, 6-4, 4-6, 6-1, 7-5. പുരുഷന്മാരില്‍ മൂന്നാം സീഡ് സ്റ്റാനിസ്ലസ് വാവ്‌റിങ്ക സെമിയില്‍. യുവാന്‍ ഡെല്‍ പൊട്രൊയെ കീഴടക്കി വാവ്‌റിങ്ക, സ്‌കോര്‍: 7-6, 4-6, 6-3, 6-2.
വനിതകളുടെ ആദ്യ സെമിയില്‍ ഒന്നാം സീഡ് സെറീന വില്യംസും പത്താം സീഡ് കരോലിന പ്ലിസ്‌കോവയും ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ രണ്ടാം സീഡ് ആഞ്ജലീന കെര്‍ബറിന് എതിരാളി കരോളിന്‍ വൊസ്‌നിയാക്കി. അഞ്ചാം സീഡ് സിമോണ ഹാലെപ്പിന്റെ വെല്ലുവിളി മറികടന്നു സെറീന, സ്‌കോര്‍: 6-2, 4-6, 6-3. സീഡില്ലാ താരം അന കൊഞ്ചുഹയെ തുരത്തി പ്ലിസ്‌കോവ, സ്‌കോര്‍: 6-2, 6-2.
മിക്‌സഡ് ഡബിള്‍സ് കിരീടത്തിനായി കോകൊ വാന്‍ഡെവെഗെ-രാജീവ് റാം സഖ്യം, യങ് ജാന്‍-നെമഞ്ജ സിമോണിക്ക് ജോഡിയെ നേരിടും.
















