അന്തിക്കാട്: വരവുചെലവ് കാണിക്കാതെ കോള്‍പടവ് പാടശേഖര കമ്മിറ്റി കര്‍ഷകനു ലഭിക്കേണ്ട അരക്കോടിയോളം രൂപ വെട്ടിപ്പ് നടത്തിയതായി അന്തിക്കാട് കോള്‍ പടവ് കോള്‍ കര്‍ഷക സംഘം വക്താക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 1676 ഏക്കര്‍ വരുന്ന അന്തിക്കാട്, അയ്യപ്പന് കോള്‍,കോവിലകം, പുള്ള്, കാഞ്ഞാം കോള്‍ എന്നീ കോള്‍ നിലങ്ങളില്‍ നടത്തിയ ഉഴവ്, കൊയ്ത്ത് മെതി, നെല്ല് തൂക്കമെടുക്കല് തുടങ്ങി ഓരോ വര്‍ഷവും നടത്തി വരുന്ന വ്യത്യസ്ഥ കാര്‍ഷിക പ്രവര്‍ത്തനങ്ങളിലൂടെ പാടശേഖര കമ്മിറ്റിയും കേരള ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന് അധികൃതരും ചേര്‍ന്ന് കര്‍ഷകരെ ചൂഷണം ചെയ്യുന്നതെന്ന് കോള്‍ കര്‍ഷക സംഘം സെക്രട്ടറി കെവി കുട്ടന്, പിബി രാംദാസ് ,എംആര്‍ രാജന്, ഗോകുല്‍ കരിപ്പിള്ളി എന്നിവര്‍ പറഞ്ഞു. 2016 മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ കെയ്കോ യുടെ 13 കൊയ്ത്ത് മെതിയന്ത്രങ്ങള്‍ ഉപയോഗിച്ചതില്‍ തന്നെ 40,22,472 രൂപയും നെല്ല് സംഭരണത്തില്‍ 15, 06,358 രൂപയും കൃഷിക്കാരില്‍ നിന്ന് ഈടാക്കിയതായി കര്‍ഷകസംഘം വക്താക്കള്‍ പറഞ്ഞു. ആഗ്രോ ഇന്‍ഡസ്ട്രീസുമായി കൊയ്ത്ത് മെഷീന് മണിക്കൂറില്‍ 800 രുപ എന്ന നിരക്കില്‍ കരാറു വെച്ചിട്ടുള്ളത്. എന്നാല്‍ പലവക ചിലവുകള്‍ പറഞ്ഞ് കര്‍ഷകരില്‍ നിന്നും മണിക്കൂറിന് 1600 രൂപയുമാണ് ഈടാക്കിയിരിക്കുന്നത്.
മണിക്കൂറില്‍ 800 രൂപ കൊയ്ത്ത് യന്ത്രത്തിന് കൊടുത്താല്‍ തന്നെ 11,73,920 രൂപ കെയ്കോവിന് നല്കേണ്ടതിനു പകരം 9,81,1 138 രൂപ മാത്രം കൊടുത്തതായാണ് നോട്ടീസില്‍ കാണിച്ചിരിക്കുന്നത്. 2015 ജൂലൈ മുതല്‍ 2016 ജൂണ്‍ 30 വരെയുള്ള ഓഡിറ്റു ചെയ്യാത്ത വരവുചെലവു കണക്കിന്റെ കോപ്പിയും പ്രവര്‍ത്തന റിപ്പോര്‍ട്ടുമാണ് സെപ്റ്റംബര്‍10ന് നടക്കുന്ന പൊതുയോഗ നോട്ടീസിലും പ്രവര്‍ത്തന റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിട്ടുള്ളതെന്ന് കോള്‍ കര്‍ഷക സംഘം സെക്രട്ടറി ആരോപിച്ചു. ഇത് പ്രകാരം 2006 കര്‍ഷകരില്‍ നിന്നും 23 പൈസ വെച്ചും മില്ലുടമകളില്‍ നിന്നും 30 പൈസ വെച്ചും മൊത്തം 53 പൈസ ഒരു കി.ഗ്രാം നെല്ല് സംഭരണത്തിന് പാടശേഖര കമ്മിറ്റി ഈടാക്കിയിട്ടുണ്ടെന്നു പറയുന്നു.
ഈടാക്കുന്ന പൈസയ്ക്ക് കൃത്യമായ രശീത് നല്കുന്നതിനു പകരം എസ്റ്റിമേറ്റ് തുണ്ടോ വെള്ളക്കടലാസു കഷ്ണമോ ആണ് കൊടുത്തിട്ടുള്ളത്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ കാവലില്‍ നടക്കുന്ന കര്‍ഷക ചൂഷണത്തിനെതിരെ കൃഷിമന്ത്രിയടക്കമുള്ള ഉന്നതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കര്‍ഷക സംഘം വക്താക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: