ന്യൂദല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും പാര്‍ലമെന്റ് അംഗവുമായിരുന്ന നവ്‌ജ്യോത് സിങ് സിദ്ദു ആവാസ് ഇ പഞ്ചാബ് പാര്‍ട്ടി പ്രഖ്യാപിച്ചു. ആപ് നേതാവ് കെജ്‌രിവാളിനെ വിമര്‍ശിച്ചു.
തന്നെ അംഗീകരിക്കുന്നവരെ മാത്രമാണ് കെജ്‌രിവാളിന് വേണ്ടത്. എന്നോട് മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടു. പകരം എഎപി ജയിക്കുകയാണെങ്കില്‍ ഭാര്യയെ മന്ത്രിയാക്കാമെന്നും വാഗ്ദാനം ചെയ്തു, സിദ്ദു പറഞ്ഞു.
ബിജെപി വിട്ട സിദ്ദു ആപ്പില്‍ ചേരുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. സിദ്ദുവിന്റെ പുതിയ പാര്‍ട്ടി ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. ആപ്പില്‍നിന്ന് പുതിയ പാര്‍ട്ടിയിലേക്ക് ഒഴുക്കുണ്ടാകും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെജ്‌രിവാള്‍ പഞ്ചാബിലെത്തി. ദല്‍ഹി, ലുധിയാന റെയില്‍വേ സ്റ്റേഷനുകളില്‍ കെജ്‌രിവാളിനെതിരെ പ്രതിഷേധമുണ്ടായി. ദല്‍ഹിയില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകരുംലുധിയാനയില്‍ കോണ്‍ഗ്രസ്, അകാലിദള്‍ പ്രവര്‍ത്തകരും ഗോ ബാക്ക് വിളിച്ചു.
















