ഏലപ്പാറ: ഏലപ്പാറ ടൗണിലും പരിസര പ്രദേശങ്ങളിലും ഓണം എത്തിയതോടെ മദ്യവും പുകയില ഉല്‍പ്പന്നങ്ങളും ഒഴുകുന്നു.
ഏലപ്പാറയില്‍ മദ്യവില്‍പ്പന ശാല നിര്‍ത്തിയിട്ടും ഇവിടെ കച്ചവടം പൊടിപൊടിക്കുകയാണ്. ഉള്ളവിലയില്‍ നിന്നും ഇരട്ടിവിലയാണ് ഇതിന് ഈടാക്കുന്നത്. ടൗണില്‍ നിന്ന് എസ്റ്റേറ്റ് മേഖലയില്‍ ചെന്നാല്‍ ടൗണിലേക്കാലും വിലകൂടും.
ഇവിടെ പുകയില ഉല്‍പ്പന്നങ്ങളും സുലഭമാണ്. കുട്ടികളുടെ ഇടയില്‍ കഞ്ചാവിന്റെ ഉപയോഗവും കൂടുന്നു. ബന്ധപ്പെട്ട അധികാരികള്‍ ഇടപെട്ട് ഇതിന പരിഹാരം കണ്ടില്ലെങ്കില്‍ വരും തലമുറകള്‍ വന്‍ നാശത്തിലേക്കാവും പോവുക എന്നതിന് സംശയമില്ലെന്ന് ഏലപ്പാറ ബിജെപി പഞ്ചായത്ത് കമ്മറ്റി അറിയിച്ചു.
















