തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തില്‍ ചട്ടം ലംഘിച്ച് വാട്ടര്‍ കണക്ഷന്‍ നല്‍കിയ നടപടിക്കെതിരെ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ രംഗത്ത്. 70 അനധികൃത വാട്ടര്‍ കണക്ഷനാണ് മീറ്റര്‍ ഇല്ലാതെ നല്‍കിയത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കണക്ഷന്‍ നല്‍കിയ പ്ലമ്പറുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ ആവശ്യപ്പെട്ടു. അനധികൃത വാട്ടര്‍ കണക്ഷന്‍ നല്‍കുവാന്‍ കൂട്ടുനിന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ വി.എസ് അജിത് കുമാര്‍, ഇ എ അഷറഫ് എന്നിവര്‍ പ്രസംഗിച്ചു.
















