ഏലപ്പാറ: നൂറുകണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന രീതിയില്‍ തേയില തോട്ടങ്ങള്‍ നശിപ്പിച്ച് തോട്ടം ഉടമകള്‍ കാപ്പി കൃഷി ചെയ്യുന്നു.
ചെമ്മണ്ണ് സെമിനിവാലി എസ്റ്റേറ്റിലാണ് തേയിലകള്‍ നശിപ്പിച്ച് കാപ്പി കൃഷി ഇറക്കിയിരിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും തേയിലകൃഷിക്കായി കോടികള്‍ വായ്‌പഎടുത്ത് കൃഷിചെയ്യുകയും പിന്നീട് മറ്റ് കൃഷികളിലേക്ക് നീങ്ങുകയുമാണ് ചെയ്യുന്നത്. തേയിലതോട്ടങ്ങള്‍ ഉള്ള സ്ഥലത്ത് അവമാറ്റി വേറെ കൃഷി ചെയ്യാന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കെയാണ് ഇങ്ങനെ കൃഷി ചെയ്യുന്നത്. ഇതിന് പാര്‍ട്ടി നേതാക്കള്‍ക്കും പങ്കുള്ളതായി തൊഴിലാളികള്‍ സംശയിക്കുന്നു.
കോഴിക്കാനം എസ്‌റ്റേറ്റിലും വ്യാപകമായി തേയില നശിപ്പിച്ച് കാപ്പിയും മറ്റ് കൃഷിയും ചെയ്യുന്നുണ്ട്. തോട്ടം മേഖലയെ പാടെ നശിപ്പിക്കുന്ന ഈ പ്രവര്‍ത്തിയില്‍ വ്യാപകമായ പ്രതിഷേധമാണ് തൊഴിലാളികള്‍ക്ക് ഉള്ളത്.
















