മലപ്പുറം: പോലീസ് സിപിഎമ്മിന്റെ റെഡ് വളണ്ടിയേഴ്സായാണ് പ്രവര്‍ത്തിക്കുന്നതെന്ന് യുവമോര്‍ച്ച ജില്ലാ കമ്മറ്റി. കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസ് നടപടിയില്‍ പ്രതിഷേധിക്കുകയായിരുന്നു യോഗം. ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ സിപിഎം നടത്തിയ ബോംബാക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്.
പോലീസിന്റെ ഇത്തരത്തിലുള്ള കിരാത നടപടി തുടര്‍ന്നാല്‍ യുവമോര്‍ച്ച വരും ദിവസങ്ങളില്‍ സര്‍ക്കാറിനും പോലീസിനും എതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കുമെന്നും യുവമോര്‍ച്ച നേതാക്കള്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബി.രതീഷ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍, ജില്ലാ ട്രഷറര്‍ ഷിനോജ് പണിക്കര്‍,സുധീഷ് ഉപ്പട, മണ്ഡലം പ്രസിഡന്റ് കെ അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: